അതിരപ്പള്ളി: നിര്‍ദ്ദിഷ്ട അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കാടിന്റെ മക്കളുടെ പ്രതിരോധം.

അതിരപ്പള്ളി: നിര്‍ദ്ദിഷ്ട അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ കാടിന്റെ മക്കളുടെ പ്രതിരോധം. പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രാക്തന ഗോത്ര വിഭാഗമായ കാടരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വൈദ്യുതി വകുപ്പ് മുറിക്കാനുദ്ദേശിക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന സാഹചര്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കാളികളായി.
കാടുകാക്കാന്‍കാടര്‍ക്കൊപ്പമെന്ന മുദ്രാവാക്യവുമായായിരുന്നു വാഴച്ചാലില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധ സംഗമം. വാഴച്ചാലാലില്‍ അണക്കെട്ടിനായി കണ്ടെത്തിയ സ്ഥലത്ത് കാടിന്റെ അവകാശം തങ്ങള്‍ക്കെന്ന് പ്രഖ്യാപിച്ച് ആദിവാസി സമൂഹം മരങ്ങളില്‍ മുളങ്കമ്പുകള്‍ കെട്ടി.

ഊരുമൂപ്പത്തി ഗീതയുടെ നേതൃത്വത്തിലായിരുന്നു സമരം.  പരിസ്ഥിതി പ്രവര്‍ത്തകരും അണക്കെട്ടിനായ കാടിന്റെ മക്കളുടെ സമരത്തോട് ഐക്യപ്പെട്ടു. നിയമപരവും ജനകീയവുമായ പോരാട്ടം തുടരുമെന്ന് പുഴസംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു.
കാടിനെ മുക്കിക്കൊല്ലുന്ന പദ്ധതിയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന ദൃഢപ്രതിജ്ഞയോടെയാണ് ഒത്തുകൂടിയവര്‍ പിരിഞ്ഞത്.